Skip to main content

Posts

Showing posts from June, 2007

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (രണ്ടാം ഭാഗം)

ഒരു ഭാവഭേദവും എന്റെ മുഖത്തെ ദംശിച്ചിട്ടില്ലാ എന്നാക്കിത്തീര്‍ത്ത് ഞാന്‍ ചോദിച്ചു... “അയ്യോ... ശരിക്കും എനിക്ക് ആളെ അങ്ങട് പെട്ടന്ന് മനസിലായില്ല കേട്ടോ..!!! ഓര്‍മ്മക്കൂട്ടില്‍ കണ്ടിട്ടുള്ള ആ ഫോട്ടോസുമായി ഒരു സാമ്യവുമില്ലാല്ലോ...” അയാള്‍ വാചാലനായി... “അത്... ഞാന്‍ പണ്ടെടുത്ത ഫോട്ടൊയാ... പിന്നെ ഞാനും ഇത്തിരി ഫോട്ടോഷോപ്പ് ബ്യൂട്ടിപാര്‍ലറില്‍ ഒക്കെ പോകുന്ന ആളാ...” എനിക്ക് ആ മുഖത്തേക്ക് നോക്കി നിന്നു സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... അതിലും സുഖം ആ റോഡരികിലെ ഓടയില്‍ കൊഴുപ്പ് പരുവത്തില്‍ ഒഴുകാനാവാതെ കുമിഞ്ഞു കൂടി കിടന്നിരുന്ന ആ കറുത്തിരുണ്ട ദ്രാവകത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു....!! അതിനിടയില്‍ ഞാന്‍ ചോദിച്ചു... ”അല്ലാ.. ഷമി എന്താ ഇവിടെ... ഇപ്പോള്‍...?“ അയാല്‍ വീണ്ടും പറഞ്ഞു തുടങ്ങി..” ഞാന്‍ ഇവിടെ..., എന്റെ ഒരു സുഹൃത്തിന് തേക്ക് വേണമെന്ന് പറഞ്ഞു... അപ്പോ അതിന്റെ കാര്യത്തിനായിട്ട് വന്നതാ.... അപ്പഴാ അറിഞ്ഞത് ഇയാള് ഇന്ന് വരുന്നു എന്ന്...!! പിന്നെ സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറുതേ ഒരു സുഹൃത്താണ്...” സുഹൃത്ത് എങ്ങനെയുള്ള സുഹൃത്താണെന്ന് ഞാന്‍ ചോദിച്ചില്ലാ... എന്നിട്ടു

“ഇന്നലെ എന്റെ വിവാഹമായിരുന്നു...”

സഹൃദയരായ കലാസ്നേഹികളേ, നുണക്കഥയുടെ ലോകത്തിലെ എന്റെ ആദ്യ നുണകഥ ഞാ‍ന്‍ അഭിമാനപുരസരം ആരംഭിക്കട്ടെ. ഈ കഥയുടെ പേരാണ്: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” ഈ കഥയിലെ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവുരുമായോ... അബദ്ധവശാല്‍ ജനിച്ചവരുമായോ.... ഇനിയിപ്പോ, കഷ്ടകാലത്തിന് മരിച്ചിട്ടില്ലാത്തവരുമായോ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് തികച്ചും ഞങ്ങള്‍ കരുതികൂട്ടി ചെയ്തതാണ്. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയ്യാല്‍ സദയം സഹിക്കുക. ഇനി ഞങ്ങള്‍ ആരംഭിക്കട്ടെ...: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” - ഒന്നാം ഭാഗം. മുംബൈയുടെ ഒത്ത നടുഭാഗം....! അതായത്.... കുര്‍ളാ സ്റ്റേഷന്‍....!! തിരക്ക് പിടിച്ച റയില്‍‌വേ സ്റ്റേഷനില്‍ ആരുമില്ല. ഞാന്‍ ഒന്ന് അന്തിച്ചു... പിന്നെ മനസിലായി... 11.40 ന് പോകേണ്ട ട്രയിനിനായി 7.40 നേ വന്നാല്‍ പിന്നെ ആരാ കാണുക...!! ആരും കാണില്ല... അല്ല കാണരുത്....!! കാരണം ആരെങ്കിലും കണ്ടാല്‍ പിടിക്കും. ആരും കാണുന്നതിന് മുന്‍പ് നേത്രാവതിയുടെ ഏതെങ്കിലും ആളൊഴിഞ്ഞ മൂലയില്‍ കയറിപ്പറ്റണം. പക്ഷെ...., അതിന് ട്രയിനെവ്വിടെ...? പിന്നീട് ഞാനറിഞ്ഞു... മാക്സിമം ഒരു മണിക്കൂര്‍ മുന്‍പേ ട്രയിന്‍ വരുകയുള്ളു.