Skip to main content

Posts

Showing posts from July, 2007

ഹാനികരം

“പുകവലി ആരോഗ്യത്തിനു ഹാനികരം” ഇത് സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്ത് തന്നെ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ദിവസവും മൂന്ന് പായക്കറ്റ് ഊതി പറപ്പിക്കുന പപ്പ പറഞ്ഞു തരാറുമുണ്ട്. ഒപ്പം മമ്മിയും, സിഗരറ്റ് വലിക്കുന്നത് ശരീരത്തിന് നല്ലതല്ല... കരള്‍ ഇല്ലാണ്ടാവും എന്നൊക്കെ. ഇരുപത്തി മൂന്ന് വയസുള്ള എനിക്കെന്തേ ഇതൊന്നും അറിയില്ലാ എന്നുണ്ടോ...? എന്നാലും സത്യത്തില്‍ ആരും അറിയാതെ ഞാനും പുകക്കാറുണ്ട് ഒരു പായ്ക്കറ്റ് ഒക്കെ. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നറിയാം. അതുമല്ല, ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് പുക വലിക്കുന്ന ചെക്കന്മാരെ അത്ര പിടുത്തമല്ലാ എന്നൊരു കേട്ടു കേള്‍വിയുമുണ്ട്. ഇപ്പോള്‍ പിന്നെ, ഗവണ്മെന്റും പുകവലിക്കുന്നതിനെതിരല്ലേ...!! ബസ് സ്റ്റാണ്ട്, റയില്‍‌വേ സ്റ്റേഷന്‍, സിനിമാ ഹാള്‍, അങ്ങനെ അങ്ങനെ പൊതുസ്ഥലങ്ങളില്‍ ഒന്നും നിന്ന് പുക വലിക്കാന്‍ പാടില്ലാത്രേ. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ വീട്ടിലിരുന്ന് വലിക്കുമോ..? ഇന്നും ബസ് സ്റ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ നിന്നുകൊണ്ട് ഞാന്‍ വലിച്ചു. എന്നെ ആരും പിടിച്ചില്ലാ. അല്ലെങ്കിലും പോലീസുകാര്‍ക്ക് ഇതും നോക്കി നടക്കാനാ നേരം...?! ഹോ... സമയം ആറ് മണി...

അച്ച്ചന്‍

പണ്ട് പാപ്പനംകോട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലം കുതല്‍ പൌലോസിന് പള്ളിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വളര്‍ന്ന്, പിന്നീട് അച്ച്ചനാവായി മോഹം. വെള്ളയുടുപ്പൊക്കെ ഇട്ട്... നാട്ടുകാര്‍ക്കെല്ലാം നല്ല ഉപദേശങ്ങള്‍ നല്‍കി സമാധാനത്തിന്റെ സന്ദേശവുമായി നടക്കുന്ന അച്ച്ചന്‍. അവന്റെ മോഹങ്ങളെ അവന്‍ പിടിച്ചു നിറുത്തിയില്ലാ... അവന് വിശ്വാസമായിരുന്നു താനച്ച്ചനാവുമെന്ന്. അങ്ങനെയാണ് പൌലോസ് പത്താം തരം കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്നത്. ആദ്യത്തെ മൂന്ന് നാല് ആഴ്ച്ചകള്‍ എത്ര രസമായിരുന്നു. കളി ചിരി തമാശകള്‍.. ഇടക്ക് വല്ലപ്പോഴും ഓരോ ക്ലാസുകളും. പൌലോസ് സെമിനാരിയെ “സ്വര്‍ഗ്ഗം” എന്ന് വിളിച്ചു. എന്നാല്‍ ആഴ്ച്ചകള്‍ മാ‍സങ്ങള്‍ക്ക് വഴി മാറി കൊടുത്തപ്പോള്‍ കളിയും ചിരിയും ഒക്കെ മാറി. പഠനവും പ്രാര്‍ത്ഥനയും മാത്രമായി. അതും പോരാഞ്ഞിട്ട്, ആരോടും മിണ്ടാന്‍ പാടില്ലാ, ഒരിടത്തും പോകാന്‍ പാടില്ലാ... ഹൊ... ഇതു വലിയ കഷ്ടം തന്നെ. ഇതെല്ലാം പോട്ടെന്ന് വയ്ക്കാം, ഈ സ്വര്‍ഗ്ഗത്തിലുമുണ്ട് ചില വെള്ളയുടുപ്പിട്ട പിശാചുക്കള്‍. അവരെക്കുറിച്ച് പൌലോസിന് ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ല...!!! എന്തായാലും അങ്ങനെ ഒരു നാളില്‍, ആദ്യമായും അവ

കാണാമറയത്ത് നിന്നും....!!!

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അവന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. താന്‍ ജനിക്കാന്‍ പോകുന്നത് ‘തന്തയില്ലത്തവന്‍’ എന്ന പേരിലാണെന്നും, തന്റെ അമ്മ എങ്ങിന്യോ ചതിക്കപ്പെട്ടതാണെന്നും, അങ്ങനെ എല്ലാം...!! അവന് സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രത്തിലും പേടി തോന്നി...! തന്റെ ജീവന്‍ അപകടത്തിലാണ്... ഏത് നിമിഷവും അത് ക്രൂരന്മാരായ മുറിവൈദ്യന്മാരുടെ കത്തിമുനകളാല്‍ ഇല്ലാതാക്കപ്പെടാം...!!! പുറത്ത് ആരൊക്കെയോ സംസാരിക്കുന്നുണ്ട്... അവ്യക്തമായി കേള്‍ക്കാം, അത് തന്നെക്കുറിച്ചാണ്... “ഞാന്‍ കുടുംബത്തിന് അപമാനമാണത്രേ...” എന്റെ ജീവനേക്കാള്‍ വിലയുണ്ടോ അവരുടെ അഭിമാനത്തിന്...? അമ്മ കരയുന്നുണ്ട്. ആ കണ്ണീരിലെ വേദന നന്നായി എനിക്ക് അനുഭവപ്പെടുന്നുമുണ്ട്. സത്യത്തില്‍ ആരാണ് തെറ്റുകാരന്‍...? കുരുന്നു മനസുകാരന്‍ ഞാനോ...? എന്നെ വഹിച്ചിരിക്കുന്ന ഗര്‍ഭപാത്രത്തിനുടമയായ എന്റെ അമ്മയോ...? ഞാന്‍ ഒരപമാനമാണെന്ന് ഉറക്കെ പ്രസ്താവിക്കുന്ന എന്റെ സ്വന്തക്കാരോ...? അതോ... കാമകേളിക്കായി എന്റെ അമ്മയെ ഉപയോഗിച്ച എന്റെ അച്ചനായ ആ മനുഷ്യനോ...? അമ്മയുടെ കണ്ണിരിന്റെ വിലയാവാം, കുടുംബത്തിന് അപമാനമായി, എന്നെ ജനിക്കാനനുവദിക്കുന്നത്. എന്നാല്‍ ഇന്ന്, എ

ഒരു യാത്ര

സത്യത്തില്‍ മാവേലിത്തമ്പുരാന്‍ വാണിരുന്ന ഒരു കാലമുണ്ടായിരുന്നോ നമ്മുടെ കേരളത്തിന്...? എന്തുകൊണ്ടോ എനിക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു. അല്ലാ... ഇന്നത്തെ കേരളത്തെ നോക്കിക്കാണുന്ന നിങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നുണ്ടോ...? നഴ്സറിയില്‍ പഠിക്കുന്ന കുട്ടിയുടെ കൈയില്‍ മണ്‍കളിപ്പാട്ടങ്ങള്‍ക്ക് പകരം കമ്പ്യൂട്ടര്‍ ഗയിംസുകളായത് നാടിന്റെ വളര്‍ച്ചയാവാം. എന്നാല്‍ കമ്പ്യൂട്ടറിലേയും ടി.വി.യിലേയും വൃത്തികേടുകള്‍ക്ക് അവന്‍ ദൃക്‌സാക്ഷിയാവുന്നതോ...? മുതുമുത്തച്ചന്‍ മുതല്‍ പേരക്കിടാങ്ങള്‍ വരെ ഒന്നിച്ച് താമസിച്ചിരുന്ന കൂട്ടുകുടുംബങ്ങള്‍ പിളര്‍ന്ന് പലതായത് കുടുംബാവകാശങ്ങല്‍ക്ക് വേണ്ടിയാവാം. എന്നാല്‍ അവര്‍ തമ്മില്‍ തമ്മില്‍ തല്ലി ചാവുന്നതോ...? ക്യാം‌മ്പസുകളിലെ മരംചുറ്റി പ്രേമങ്ങള്‍, അവിടെ നിന്നും പറന്ന് ചാറ്റിംങ്ങ് റൂമുകളിലും, ഹോട്ടല്‍ മുറികളിലും എത്തിയത് പ്രണയവികാരങ്ങള്‍ക്ക് ചൂടേറിയതിനാലാവാം. എന്നാല്‍ കാമിനിയെ കാമവികാരങ്ങള്‍ക്കടിമയാക്കി, ആവോളം ആസ്വദിച്ച് അവളെ ഉപയോഗശൂന്യയാക്കി തെരുവിലുപേക്ഷിക്കുന്നതോ...? ഞാനിന്നൊരു യാത്രക്കൊരുങ്ങുകയാണ്... മഴു എറിഞ്ഞു കേരളക്കരയെ സൃഷ്ടിച്ച പരുശുരാമനെ തിരക്കി... ഇതിനായ

പ്രാരാബ്‌ദം

പ്രാരാബ്ദങ്ങളുടെ കടലില്‍ മുങ്ങിത്താഴുകയാണ് പരമു എന്ന 25 കാരന്‍. പരമുവിന്‌ സ്വന്തമായുള്ളത് - ഒരമ്മ, മൂന്ന് പെങ്ങന്മാര്‍. അപ്പനുണ്ടായിരുന്നു, കഴിഞ്ഞ ദിവസമാണ് മരിച്ചത്. തളര്‍വാതവും ഒപ്പം ക്യാന്‍സറും ആയിരുന്നു. അതിനാല്‍ തന്നെ അപ്പനുണ്ടായിരുന്ന കാലാത്തും പ്രാരാബ്ദം മുഴുവന്‍ പരമുവിന്റെ തലയില്‍ തന്നെയായിരുന്നു. പെങ്ങന്മാരില്‍ പരമുവിന്റെ തൊട്ടുതാഴെ ഇരുപാത്തിമൂന്നുകാരി സുജ, അതിനുതാഴെ ഇരുപത്തിയൊന്നുകാരി സിന്ദു, ഏറ്റവും ഇളയത് ഇരുപതിലേക്ക് കാലെടുത്തു കുത്താന്‍ ഒരുങ്ങി നില്‍ക്കുന്ന ബിന്ദു. നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമുവിന്റെ വീട്ടില്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന മൂന്ന് ചരക്കുകള്‍ ഉണ്ട്. പരമുവിന്റെ പ്രശ്നവും അതു തന്നെ. എങ്ങനെ ഈ മൂന്നെണ്ണത്തിനെ കെട്ടിച്ചയക്കും..? ഒന്നേ ഉള്ളായിരുന്നുവെങ്കില്‍ സഹിക്കാ‍മായിരുന്നു... ഇത് എണ്ണം മൂന്നാണ്. ചിന്തിച്ചപ്പോള്‍ അവന്റെ കണ്ണുകളില്‍ ഉപ്പ്‌ജലം നിറഞ്ഞു. “എടാ... മോനേ... പരമൂ...” അമ്മയുടെ വിളി. പരമു കണ്ണ് തുടച്ച് എഴുന്നേറ്റ് പോയി. പത്ത് മിനിറ്റിനുള്ളില്‍ വീണ്ടും പഴയ സ്ഥലത്ത് വന്നിരുന്നു... ദീര്‍ഘമായി ഒന്ന് നെടുവീര്‍പ്പെട്ടു... പിന്നെ പൊട്ടിക്കരഞ്ഞു.... - “

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (മൂന്നാം ഭാഗം)

“മൂസ വട സ്റ്റാളി“ന്റെ മൂലയിലെ ആ കാലൊടിഞ്ഞ ബഞ്ചിന്റെ ഒരറ്റത്ത അയാള്‍... ഡല്‍ഹിയില്‍ നല്ല പിടിപാടുള്ള ആള്‍... പേര് ചോദിച്ചാല്‍ ഇംഗ്ലീഷിലെ ആദ്യ രണ്ട് അക്ഷരങ്ങള്‍ പറയുന്നവന്‍. ഇനിയും മനസിലാകാത്തവര്‍ ചൂണ്ടിക്കാണിക്കാന്‍ പറയരുത്... ഞാന്‍ പേര് പറയാം ഏ.ബി. ഞാന്‍ ഉള്ള നെഞ്ച് വിരിച്ച് പിടിച്ച് അയാളോട് “ഹലോ.. ഹൌ ഓള്‍ഡ് അര്‍ യു..?” എന്ന് ചോദിക്കാനായി മുന്നോട്ട് ആഞ്ഞതാണ്.. അപ്പോഴേക്കും വിത്സു ഹണിമൂണിന് കൊടയിക്കനാലിന് പോയപ്പോ പ്രിയതമയേ എന്നപോലെ എന്നെ വട്ടം പിടിച്ചു... ഒരു നിമിഷം ഞാന്‍ വിത്സുവിനെക്കുറിച്ച് തെറ്റിദ്ധരിച്ചു. “ശെ... എന്തോന്നാ ഇയാള് കാണിക്കുന്നത്.... വല്ലോരു കണ്ടാ എന്ന വിച്ചാരിക്കും..?” വിത്സു... പെട്ടെന്ന് കൈ വിട്ടു എന്നിട്ട് പറഞ്ഞു.... “അയ്യോ... അവനോട് മിണ്ടാനൊന്നും പോകല്ലെ..., പറയാന്‍ പറ്റത്തില്ലാ... ചിലപ്പോ ഈ കല്യാണം മുടക്കാന്‍ ആരെങ്കിലും പറഞ്ഞ് വിട്ടിരിക്കുന്നതായിരിക്കും.” എനിക്കൊന്നും മനസിലായില്ല. എന്നാലും ഞാന്‍, എന്റെ കല്യാണം നടത്തി തരാന്‍ വേണ്ടി വന്ന കണ്‍കണ്ട ദൈവമായ വിത്സു പറഞ്ഞത് അനുസരിച്ചു. അയാള്‍ ഞങ്ങളെ കണ്ടിട്ടില്ലാ എന്ന് മനസിലാക്കിയ ഞങ്ങള്‍, ജെറിയേ പിടിക്കാന്‍ തറയിലൂടെ പടമ