Skip to main content

Posts

Showing posts from August, 2007

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!! ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്. എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ

ഒരു ദുബായ് സ്വപ്നം

കൂട്ടുകാരനില്‍ നിന്നാണ് ഞാനറിഞ്ഞത് ദുബായിലേയ്ക്കുള്ള ഒരു വേക്കന്‍സി വന്നിട്ടുണ്ട് എന്ന്. ഒരു പരിധിവരെ എല്ലാ മലയാളികളുടെയെല്ലാം സ്വപ്നമായ ദുബായ് എന്നു കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ ഒരു ആഗ്രഹം. ഒന്നുമല്ലേലും എനിക്കും ഇല്ലേ ആഗഹങ്ങളൊക്കെ...! പിറ്റേന്ന് ഓഫീസില്‍ നിന്നും ഒരു ബൈയോ-ഡേറ്റായും തയാറാക്കി 10-മണിക്ക് തന്നെ ഇന്‍റെര്‍വ്യൂന് ചെന്നു. തൃശൂര്‍ പൂരം ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, എനിക്കു തോന്നി ഇതായിരിക്കും തൃശൂര്‍ പൂരത്തിന്റെ തിരക്കെന്ന്. അത്രക്ക് ആള്‍ക്കൂട്ടമായിരുന്നു ഇന്‍റെര്‍വ്യൂ നടക്കുന്ന ആ പരിസരത്ത്. പുറകില്‍ നിന്നും ഞാനെത്തി നോക്കാന്‍ ഒരു വിഫലശ്രമം നടത്തി... ഓഫീസ് എവിടെയാണ് എന്നറിയാനായിരുന്നു ആ ശ്രമം. ആ ശ്രമത്തിന്റെ ഭാഗമായി ഒന്ന് മനസിലാക്കാന്‍ കഴിഞ്ഞു, ഇത് ഇപ്പറഞ്ഞ ഓഫീസിന്റെ വാതില്‍ അല്ല മറിച്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഗയിറ്റ് മാത്രമാണെന്ന്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. ഇരുന്നും നിന്നും, കീഴ്പ്പോട്ടും ആകാശത്തേക്കും നോക്കിയും സമയത്തെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ അവസാനം മൂന്ന് മണി ആയിക്കാണും, ഒരു തരത്തില്‍ അകത്ത് കയറി പറ്റി. അവ

കഥാകൃത്ത്

അമ്മാവന്‍ അമേരിക്കയില്‍ നിന്നും വന്നപ്പോ കഴിഞ്ഞ വര്‍ഷത്തെ ഒരു ഉഗ്രന്‍ ഡയറി കൊണ്ടുവന്നു തന്നു. അപ്പോ മുതല്‍ ചിന്തിക്കുകയായിരുന്നു... എന്ത് ഇതില്‍ എഴുതണം എന്ന്...! ഈ വര്‍ഷത്തേത് ആയിരുന്നെങ്കില്‍ ഡയറിക്കുറിപ്പുകള്‍ എഴുതാമായിരുന്നു... ഇതിപ്പോ...!!! അങ്ങനെ തീരുമാനത്തിലെത്തി... കഥകള്‍ എഴുതാം...! എനിക്കും ഒരു കഥാകൃത്ത് ആവണം...! പക്ഷെ എങ്ങനെ...? നോവലെഴുതണം... നാടകമെഴുതണം... കഥയെഴുതണം... എന്നാല്‍ ഇതൊന്നും എനിക്കറിയില്ലല്ലോ. ഒരു ഐഡിയ കിട്ടി. കഥാകൃത്താവുന്നതിനായി... പഴയ സിനിമകള്‍ കണ്ടു..., കഥകള്‍ വായിച്ചു..., നോവലുകള്‍ വായിച്ചു...., നാടകങ്ങള്‍ കാണുകയും വയിക്കുകയും ചെയ്തു...!! അങ്ങനെ കിട്ടിയ ഇത്തിരി ആത്മവിശ്വാസവുമായി ഞാന്‍ കഥയെഴുതാന്‍ തീരുമാനിച്ചു. ഇന്നെനിക്ക് ഒരുപാട് കഥകള്‍ അറിയാം. ഞാന്‍ എഴുതി തുടങ്ങി - “ബാലഗോപാലന്‍ എം.എ. പഠിച്ചിട്ട് പണി കിട്ടാതെ വീട്ടിലിരിക്കുകയായിരുന്നു....”!!! ഹേയ് ഇതു ശരിയാവില്ലാ..., ഇത് മോഹന്‍ലാലിന്റെ ഏതോ ഒരു സിനിമയുടെ കഥ പകര്‍ത്തിയെഴുതിയതാണെന്ന് ഏതൊരുവനും മനസിലാവും... എന്നാല്‍ പിന്നെ മറ്റൊന്ന് എഴുതാം... - “കോട്ടയം... അവിടെ കുഞ്ഞച്ചന്‍ എന്നൊരു അച്ചായന്‍.... അയാള്‍...!!” ശേ..

അവള്‍

ഹൊ.... പത്തര എന്നാണവള്‍ പറഞ്ഞത്... ഇതിപ്പോള്‍ പാതിരാകോഴി കൂവി. അവളെന്തേ വരാത്തത്...? ഇനിയിപ്പോ പിടിക്കപ്പെട്ടിരിക്കുമോ...? അതിരാവിലെ 3 മണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബാഗ്ലൂര്‍ വണ്ടിക്ക് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുനതാണ്. ഇനി വെറും രണ്ടു മണിക്കുര്‍ മാത്രം. ഈ കൂരിരുട്ടില്‍ എത്ര സമയമെന്ന് വച്ചാ കാത്തിരിക്കുക...!! ഹോ... അതാ അവള്‍... കൈയില്‍ ഒരു ബാഗുമായി പതിയെ പതിയെ നടന്നു വരുന്നു... ഹൊ... സമാധാനമായി... ഇരുട്ട് ആയതിനാല്‍ തന്നെ അവളുടെ മുഖത്തെ ഭാവം കാണാന്‍ കഴിയുന്നില്ല... തന്നോടൊപ്പം ഒളിച്ചോടുന്നതിന്റെ സന്തോഷമോ... അതോ വീട്ടുകാരെ ഉപേക്ഷിച്ചു പോരുന്നതിന്റെ ദു:ഖമോ..... എന്തോ ചോദിക്കാന്‍ ഭാവിച്ച എന്റെ വാ അവള്‍ പൊത്തി. എന്നിട്ട് പോകാം എന്നര്‍ത്ഥത്തില്‍ കൈയില്‍ പിടിച്ച് വലിച്ചു. അടുത്ത് എവിടെയോ പട്ടി കുരക്കുന്ന ശബ്ദം... അമാന്തിച്ചില്ലാ. അവളുടെ കൈ പിടിച്ച് ഓടി... ഇരുട്ടിലൂടെ ബസ് സ്റ്റാന്‍ഡിനെ ലക്ഷ്യമാക്കി. ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ചെന്നാണ് നിന്നത്. അവളെന്റെ പുറകെ തന്നെയുണ്ട്. വഴിവിളക്കുകള്‍ ഉള്ള ആ വഴിയിലെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞവളോട് പറഞ്ഞു... “വേഗം വാ...” എന്നാല്‍ എന്റെ ശബ്ദ