Skip to main content

Posts

Showing posts from November, 2007

“ആത്മശാന്തിക്കായ്...”

അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍. ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാ‍ള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..? “എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ). കലാസ്നേഹികളെ, കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!! “കിളിക്കൂട്ടില്‍ കലപില കലപില” “

എന്റെ ഒരു സൃഷ്‌ടി... (റ്റി.ബി. ഫ്രീ ഇന്‍ഡ്യ)

“റ്റി.ബി.ഫ്രീ ഇന്‍ഡ്യാ” ക്കയി ഞാന്‍ രൂപകല്പന ചെയ്ത ഒരു പോസ്റ്റര്‍....!!! “കമ്യൂണികേഷന്‍ ആര്‍ട്സി“ല്‍ നിന്നും കൊള്ളാം എന്നൊരു കമന്‍റും കിട്ടിയീരുന്നു....! എന്നാ‍ല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വച്ചേക്കാ‍മെന്ന് കരുതി ഇവിടെ ചേര്‍ക്കുന്നു...!! ഒരു ബ്ലോഗ് വാ‍യിച്ചതിന്റെ പശ്ചാത്തലത്തിലാണിത് ഇടുന്നത്.