ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. ഇന്നു വരെ ഒരു വലിയ കൈപ്പിഴ എന്നില്‍ നിന്നും സംഭവിച്ചിട്ടില്ലാ. അല്ലെങ്കില്‍ തന്നെ, അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ. പലപ്പൊഴും മറ്റുള്ളവരുടെ തെറ്റുകള്‍ മനസിലാക്കി കൊടുത്ത് ശരിയാക്കുക പോലും ചെയ്തുവരുന്നത് ഞാനാണ്. അതിന്റേതായ സ്ഥാനം കമ്പനി തനിക്ക് തരുന്നുമുണ്ട്. അതുപോലെ സ്വന്തം ജോലി ഞാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാറുമില്ലാ. എന്തിനു വെറുതേ പ്രശ്നം തലയിലേറ്റണം..!!? പക്ഷെ ഇന്ന് ഇങ്ങനെയൊരു തെറ്റ്...!! രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണറിഞ്ഞത് ഇന്നലത്തെ പ്രൊഡക്ഷനില്‍ എന്തൊക്കെയോ ഡാമേജ് സംഭവിച്ചിരിക്കുന്നു എന്ന്. എങ്ങനെ, അങ്ങനെ സംഭവിച്ചു എന്ന് മനസിലാവുന്നില്ലാ. ങ്ഹാ... തന്റെ ജോലിയിലൊന്ന് ജൂണിയറെ കൊണ്ട് ചെയ്യിച്ചു...!! എന്നാലതിന്റെ ഉദ്ദേശം, ദുരുദ്ദേശം ആയിരുന്നുമില്ലാ. അവനും പഠിച്ചോട്ടെ എന്നു മാത്രമേ ഞാന്‍ കരുതിയുള്ളു. അതിപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നാരറിഞ്ഞു. ഇനിയവനെ കൊണ്ട് ഞാന്‍ എന്റെ ജോലി ചെയ്യിക്കില്ലാ. എവനെക്കൊണ്ടെന്നല്ലാ, ആരേകൊണ്ടും ഇല്ലാ..!!! എന്റെ ജോലി ഞാന്‍ തന്നെ ചെയ്യും. അല്ലെങ്കിലും ...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും