Skip to main content

Posts

Showing posts from 2009

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

ദൈവം ചിരിക്കുന്നു...!

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയം തലക്കു പിടിച്ച ദിനങ്ങള്‍. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് റെഡിയായി സ്റ്റേഷനിലേക്ക് ഓടും. മോര്‍‌ണിംഗ് ഡ്യൂട്ടിക്കു പോകുന്ന അവളെ കാണാനാണീ തിടുക്കം പിടിച്ച ഓട്ടം. രാത്രി ജോലിയും കഴിഞ്ഞ് ഒരു മണിക്കാവും വന്ന് കിടന്നത്. എന്നാല്‍ പോലും രാവിലെ എങ്ങനെയെങ്കിലും എഴുന്നേറ്റിരിക്കും. അതാണ് പ്രണയത്തിന്റെ കഴിവ്. അല്ലെങ്കില്‍ അവള്‍ക്ക് നൈറ്റ് ഡ്യൂട്ടി ദിവസങ്ങളാവട്ടെ..., അപ്പോള്‍ അവള്‍ പോകുന്നത് രാത്രി 8.30 നാണ്. ആ സമയത്ത്, ജോലിയും തീര്‍ത്ത് സ്റ്റേഷനില്‍ എത്തുക അത്ര എളുപ്പമല്ലാ. എന്നാലും എങ്ങനെയെങ്കിലും ഞാനെത്തുമായിരുന്നു. റോഡില്‍ മുഴുവന്‍ പണി നടക്കുന്നതിനാല്‍ ഭയങ്കര ട്രാഫിക്കുണ്ടാവും. അപ്പോള്‍ പിന്നെ ബസില്‍ നിന്നും ഇറങ്ങി നടക്കും... പിന്നെ ഓടും.... അവസാനം...., ഒരു തരത്തിലാവും... വല്ലാത്ത കിതപ്പോടേ അവള്‍ കയറിയ ലോകല്‍ ട്രയിനില്‍ ഓടിക്കയറുക. ഒരു ദിവസം എത്താന്‍ വൈകിയാല്‍... അല്ലെങ്കില്‍ എത്താന്‍ കഴിഞ്ഞില്ലാ എങ്കില്‍... പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നുള്ളത് ഒരു സത്യം... എന്നാല്‍ പോലും... ഞാനെത്തും...!!! എന്തിന് ഇത്ര ബദ്ധപ്പാട് കഴിച്ച് വന്നിരുന്നു എന