വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി. എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”. വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചായ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും