- അയാള്‍ അവള്‍ക്കായി എഴുതി - പ്രിയേ.., നീയെന്റെ അടുക്കല്‍ നിന്നും പോയിട്ട് ഇന്ന് രണ്ട് മാസം തികയുന്നു. എത്രയേറെ സഹിച്ചാണ് ഞാനീ രണ്ട് മാസങ്ങള്‍ കടത്തി വിട്ടത് എന്ന് നിനക്കറിയുമോ...? ഇനിയുമുണ്ട് പത്ത് മാസം നീ തിരിച്ചു വരാന്‍. നിന്നെ കാണാതെയുള്ള ഓരോ ദിവസവും ഓരൊ യുഗങ്ങള്‍ പോലെയാണ് എനിക്കിന്ന് തോന്നുന്നത്. എനിക്കറിയാം, ഞാന്‍ വേണ്ടാ എന്ന് പറഞ്ഞിരുന്നെങ്കില്‍ നീ ദുബായ് എന്ന മഹാനഗരത്തിലേയ്ക്ക് എന്നേയും വിട്ട് പോകില്ലായിരുന്നു. പക്ഷെ എനിക്കങ്ങനെ പറയാന്‍ കഴിയില്ലാല്ലോ... എന്നേക്കാള്‍ ഞാന്‍ സ്നേഹിക്കുന്ന നിന്റെ ഭാവി ഞാനെങ്ങനെ നശിപ്പിക്കും...! എന്തൊക്കെയായാലും, നിനക്കവിടെ സുഖമല്ലേ...? ഞാന്‍ നിന്റെ കൂടെയുണ്ട് അന്ന് ചിന്തിച്ചുകൊണ്ട് ജോലി ചെയ്യുക. അല്ല... ഞാന്‍ നിന്റെ കൂടെ തന്നെയുണ്ട്. വൈകുന്നേരങ്ങളിലാണ് നിന്റെ ഒരുപാട് ഓര്‍മ്മകള്‍ വരുന്നത്. നിന്നോടൊപ്പം കടല്‍തീരത്തെ കാറ്റ് കൊള്ളല്‍, തമാശകള്‍, പൊട്ടിച്ചിരികള്‍, മനസ്സ് കൊച്ചുകുട്ടികളുടേതുപോലെ ആവാറുണ്ടായിരുന്ന നിമിഷങ്ങള്‍. അതൊക്കെ പോട്ടെ..., നീ ഒന്നുമോര്‍ത്ത് വിഷമികേണ്ടതില്ല. നീ പറഞ്ഞതുപോലെ തന്നെ, ഞാനിവിടെ കല്യാണക്കാര്യം തകൃതിയായി ചിന്തിക്കുന്നുണ്ട്. നീ...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും