ഒരു ഭാവഭേദവും എന്റെ മുഖത്തെ ദംശിച്ചിട്ടില്ലാ എന്നാക്കിത്തീര്‍ത്ത് ഞാന്‍ ചോദിച്ചു... “അയ്യോ... ശരിക്കും എനിക്ക് ആളെ അങ്ങട് പെട്ടന്ന് മനസിലായില്ല കേട്ടോ..!!! ഓര്‍മ്മക്കൂട്ടില്‍ കണ്ടിട്ടുള്ള ആ ഫോട്ടോസുമായി ഒരു സാമ്യവുമില്ലാല്ലോ...” അയാള്‍ വാചാലനായി... “അത്... ഞാന്‍ പണ്ടെടുത്ത ഫോട്ടൊയാ... പിന്നെ ഞാനും ഇത്തിരി ഫോട്ടോഷോപ്പ് ബ്യൂട്ടിപാര്‍ലറില്‍ ഒക്കെ പോകുന്ന ആളാ...” എനിക്ക് ആ മുഖത്തേക്ക് നോക്കി നിന്നു സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... അതിലും സുഖം ആ റോഡരികിലെ ഓടയില്‍ കൊഴുപ്പ് പരുവത്തില്‍ ഒഴുകാനാവാതെ കുമിഞ്ഞു കൂടി കിടന്നിരുന്ന ആ കറുത്തിരുണ്ട ദ്രാവകത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു....!! അതിനിടയില്‍ ഞാന്‍ ചോദിച്ചു... ”അല്ലാ.. ഷമി എന്താ ഇവിടെ... ഇപ്പോള്‍...?“ അയാല്‍ വീണ്ടും പറഞ്ഞു തുടങ്ങി..” ഞാന്‍ ഇവിടെ..., എന്റെ ഒരു സുഹൃത്തിന് തേക്ക് വേണമെന്ന് പറഞ്ഞു... അപ്പോ അതിന്റെ കാര്യത്തിനായിട്ട് വന്നതാ.... അപ്പഴാ അറിഞ്ഞത് ഇയാള് ഇന്ന് വരുന്നു എന്ന്...!! പിന്നെ സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറുതേ ഒരു സുഹൃത്താണ്...” സുഹൃത്ത് എങ്ങനെയുള്ള സുഹൃത്താണെന്ന് ഞാന്‍ ചോദിച്ചില്ലാ... എന്നിട്ടു...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും