നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയം തലക്കു പിടിച്ച ദിനങ്ങള്‍. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് റെഡിയായി സ്റ്റേഷനിലേക്ക് ഓടും. മോര്‍ണിംഗ് ഡ്യൂട്ടിക്കു പോകുന്ന അവളെ കാണാനാണീ തിടുക്കം പിടിച്ച ഓട്ടം. രാത്രി ജോലിയും കഴിഞ്ഞ് ഒരു മണിക്കാവും വന്ന് കിടന്നത്. എന്നാല്‍ പോലും രാവിലെ എങ്ങനെയെങ്കിലും എഴുന്നേറ്റിരിക്കും. അതാണ് പ്രണയത്തിന്റെ കഴിവ്. അല്ലെങ്കില്‍ അവള്‍ക്ക് നൈറ്റ് ഡ്യൂട്ടി ദിവസങ്ങളാവട്ടെ..., അപ്പോള്‍ അവള്‍ പോകുന്നത് രാത്രി 8.30 നാണ്. ആ സമയത്ത്, ജോലിയും തീര്‍ത്ത് സ്റ്റേഷനില്‍ എത്തുക അത്ര എളുപ്പമല്ലാ. എന്നാലും എങ്ങനെയെങ്കിലും ഞാനെത്തുമായിരുന്നു. റോഡില്‍ മുഴുവന്‍ പണി നടക്കുന്നതിനാല്‍ ഭയങ്കര ട്രാഫിക്കുണ്ടാവും. അപ്പോള്‍ പിന്നെ ബസില്‍ നിന്നും ഇറങ്ങി നടക്കും... പിന്നെ ഓടും.... അവസാനം...., ഒരു തരത്തിലാവും... വല്ലാത്ത കിതപ്പോടേ അവള്‍ കയറിയ ലോകല്‍ ട്രയിനില്‍ ഓടിക്കയറുക. ഒരു ദിവസം എത്താന്‍ വൈകിയാല്‍... അല്ലെങ്കില്‍ എത്താന്‍ കഴിഞ്ഞില്ലാ എങ്കില്‍... പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നുള്ളത് ഒരു സത്യം... എന്നാല്‍ പോലും... ഞാനെത്തും...!!! എന്തിന് ഇത്ര ബദ്ധപ്പാട് കഴിച്ച് വന്നിരുന്നു എന...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും