“പുകവലി ആരോഗ്യത്തിനു ഹാനികരം” ഇത് സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്ത് തന്നെ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ദിവസവും മൂന്ന് പായക്കറ്റ് ഊതി പറപ്പിക്കുന പപ്പ പറഞ്ഞു തരാറുമുണ്ട്. ഒപ്പം മമ്മിയും, സിഗരറ്റ് വലിക്കുന്നത് ശരീരത്തിന് നല്ലതല്ല... കരള്‍ ഇല്ലാണ്ടാവും എന്നൊക്കെ. ഇരുപത്തി മൂന്ന് വയസുള്ള എനിക്കെന്തേ ഇതൊന്നും അറിയില്ലാ എന്നുണ്ടോ...? എന്നാലും സത്യത്തില്‍ ആരും അറിയാതെ ഞാനും പുകക്കാറുണ്ട് ഒരു പായ്ക്കറ്റ് ഒക്കെ. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നറിയാം. അതുമല്ല, ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് പുക വലിക്കുന്ന ചെക്കന്മാരെ അത്ര പിടുത്തമല്ലാ എന്നൊരു കേട്ടു കേള്‍വിയുമുണ്ട്. ഇപ്പോള്‍ പിന്നെ, ഗവണ്മെന്റും പുകവലിക്കുന്നതിനെതിരല്ലേ...!! ബസ് സ്റ്റാണ്ട്, റയില്‍വേ സ്റ്റേഷന്‍, സിനിമാ ഹാള്‍, അങ്ങനെ അങ്ങനെ പൊതുസ്ഥലങ്ങളില്‍ ഒന്നും നിന്ന് പുക വലിക്കാന്‍ പാടില്ലാത്രേ. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ വീട്ടിലിരുന്ന് വലിക്കുമോ..? ഇന്നും ബസ് സ്റ്റാന്‍ഡിലെ മുറുക്കാന്‍ കടയില്‍ നിന്നുകൊണ്ട് ഞാന്‍ വലിച്ചു. എന്നെ ആരും പിടിച്ചില്ലാ. അല്ലെങ്കിലും പോലീസുകാര്‍ക്ക് ഇതും നോക്കി നടക്കാനാ നേരം...?! ഹോ... സമയം ആറ് മണി... ...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും