അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍. ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..? “എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും