Skip to main content

എന്റെ ഒരു സൃഷ്‌ടി... (റ്റി.ബി. ഫ്രീ ഇന്‍ഡ്യ)


“റ്റി.ബി.ഫ്രീ ഇന്‍ഡ്യാ” ക്കയി ഞാന്‍ രൂപകല്പന ചെയ്ത ഒരു പോസ്റ്റര്‍....!!! “കമ്യൂണികേഷന്‍ ആര്‍ട്സി“ല്‍ നിന്നും കൊള്ളാം എന്നൊരു കമന്‍റും കിട്ടിയീരുന്നു....! എന്നാ‍ല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വച്ചേക്കാ‍മെന്ന് കരുതി ഇവിടെ ചേര്‍ക്കുന്നു...!!


ഒരു ബ്ലോഗ് വാ‍യിച്ചതിന്റെ പശ്ചാത്തലത്തിലാണിത് ഇടുന്നത്.


Comments

നന്നായിരിക്കുന്നു
We share a Dream
എന്നത് ഒരു ഡാര്‍ക്ക് കളറായിരുന്നെങ്കില്‍ നന്നായിരുന്നു.
കൊള്ളാലോ മാഷേ....
നന്നായിട്ടുണ്ട് ട്ടോ... ഞങ്ങളുമായി പങ്കു വച്ചതിന് നന്ദി.
:)
സ്വാഗതം ജോസ്മോന്‍...
എഴുത്തുകാരായ് ജനിച്ചവര്‍ ആരുമില്ലെന്ന് ജോസ്മോനറിയാലോ, അപ്പോള്‍ എഴുതിയാലേ എഴുത്തുകാരനാവാന്‍ പറ്റൂ... ധൈര്യമായ് എഴുതൂ, ഇഷ്ടമുള്ളവര്‍ വായിക്കട്ടെ...ഇഷ്ടമുള്ളവര്‍ അഭിപ്രായം അറിയിക്കട്ടെ... പക്ഷെ എഴുത്തിനെ തടഞ്ഞുനിര്‍ത്താന്‍ ഒന്നും കാരണമാവണ്ട.

ആശംസകള്‍
കൊള്ളാടാ...

മുരളി മാഷെ ഇവന്‍ ഇവിടെ കൊറേകാലമായതാ... അവന്റെ തട്ടകം ഓര്‍ക്കുട്ട് മലയാളമാ...പുലിയാ പുലി...

Popular posts from this blog

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി.

പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ …

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!!

ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്.

എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ്…