ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടായിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും
Comments
We share a Dream
എന്നത് ഒരു ഡാര്‍ക്ക് കളറായിരുന്നെങ്കില്‍ നന്നായിരുന്നു.
നന്നായിട്ടുണ്ട് ട്ടോ... ഞങ്ങളുമായി പങ്കു വച്ചതിന് നന്ദി.
:)
എഴുത്തുകാരായ് ജനിച്ചവര്‍ ആരുമില്ലെന്ന് ജോസ്മോനറിയാലോ, അപ്പോള്‍ എഴുതിയാലേ എഴുത്തുകാരനാവാന്‍ പറ്റൂ... ധൈര്യമായ് എഴുതൂ, ഇഷ്ടമുള്ളവര്‍ വായിക്കട്ടെ...ഇഷ്ടമുള്ളവര്‍ അഭിപ്രായം അറിയിക്കട്ടെ... പക്ഷെ എഴുത്തിനെ തടഞ്ഞുനിര്‍ത്താന്‍ ഒന്നും കാരണമാവണ്ട.
ആശംസകള്‍
മുരളി മാഷെ ഇവന്‍ ഇവിടെ കൊറേകാലമായതാ... അവന്റെ തട്ടകം ഓര്‍ക്കുട്ട് മലയാളമാ...പുലിയാ പുലി...