Skip to main content

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു.

ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു.

അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വിറച്ചു. എന്തു കൊണ്ടങ്ങനെ? ഞാനതിനു മാത്രം എന്തു തെറ്റാണ് ചെയ്തത്? ഒന്നും മനസിലാവുന്നില്ല.

ദൈവത്തിന്റെ സിംഹാസനത്തിന്റെ ഇടത് വശത്തേക്ക് ഞാന്‍ നടക്കുന്നതിനിടയില്‍ ഞാന്‍ തല ഉയര്‍ത്തി, വിറയലോടെ ദൈവത്തോട് ചോദിച്ചു. "ദൈവമേ, നീ എന്തു കൊണ്ട് എന്നെ ഇടത് വശത്തേക്ക് പറഞ്ഞു വിടുന്നു? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ഞാന്‍ ചെയ്തിട്ടുള്ള ഒരു നന്മയെ ഓര്‍ത്തെങ്കിലും എന്നെ അങ്ങയുടെ വലത് വശത്തേക്ക് പറഞ്ഞയച്ചൂടെ....??"

ചെറുപുഞ്ചിരിയോടെ ദൈവം എന്നെ നോക്കി....., ദൈവം പറഞ്ഞു... "മകനേ, നീ പാപിയാണെന്നതു കൊണ്ടല്ല നിന്നെ ഞാന്‍ ഇടത് വശത്തേ നിത്യാഗ്നിയായ നരകത്തിലേക്ക് പറഞ്ഞു വിടുന്നത്.... പകരം ഇതിനോടകം അവിടെ എത്തിപ്പെട്ടു പോയവരെ നീ നല്ലവരാക്കി... നരകം എന്ന പിശാ‍ചിന്റെ സാമ്രാജ്യം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്....!!!"

സന്തോഷാശ്രുക്കളോടെ ഞാന്‍ ഇടതു വശത്തെ നരക കവാടം ലക്ഷ്യമാക്കി നടന്നു....!! അപ്പോള്‍ പിശാച് ദൈവത്തോട് ദേഷ്യത്തോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു.... "വേണ്ടാ ഇവനെ എന്റെ സാമ്രാജ്യത്തിനു വേണ്ടാ" എന്ന്....!!!


ഒരു ചെറിയ കടപ്പാട്: എന്റെ സുഹൃത്ത് ബിജോ തുരുത്തികോട് അയച്ച ഒരു എസ്.എം.എസ്. ആണ് ഈ കഥക്കു പിന്നിലെ ത്രെഡ്.

Comments

മനസ്സിലായി.. ദൈവം പിശാചിനിട്ടൊരു 'പണി' കൊടുത്തതാണല്ലേ.. :)
Abdhul Vahab said…
This comment has been removed by a blog administrator.
കനല്‍ said…
ഇടത് വശത്ത് ഞാനില്ലാതിരുന്നാല്‍ നിന്റെ ഭാഗ്യം...

ഉണ്ടെങ്കില്‍ ...ങ്ഹാ നിന്നെ അപ്പോള്‍ കാണാം ആരാവും നന്നാവുന്നതെന്ന്?

കലക്കീടാ വാഴേ !!!
വാഴേ,
ഇതു കലക്കി...നല്ല ഒഴുക്കുള്ള ഭാഷ...
അവിടെതന്നെ കൂടാന്‍ നോക്കേണ്ട...
ഏല്‍‌പ്പിച്ച ജോലി തീര്‍‌ത്ത് വേഗം തിരികെപ്പോരണം..
കാത്തിരിക്കാന്‍ ആളുള്ള കാര്യം മറക്കേണ്ട....
അപ്പോ ആ‍ തിരുത്തിക്കാടനേയും തല്ലണം!
എന്റെ വാഴേ, എന്നെ പ്രൊജക്ട് മാനേജരാക്കി അങ്ങോട്ട് വിട്ടപ്പോഴെ , ഞാന്‍ ദൈവത്തോട് പറഞ്ഞതഅയിരുന്നു, എനിക്കൊരു അസിസ്സ്റ്റന്റിനെ വേണമെന്ന്, അങ്ങനെ ദൈവത്തിന് എസ്.എം.എസ്സ് അയച്ചുകൊടുത്തത നിന്റെ പേര്. ആദ്യത്തെ ചോയ്സ് തുരുത്തിക്കാടനായിരുന്നു, അപ്പോ ദൈവത്തിന്റെ മറുപിടി: അവന്‍ കെ.കെ. ബാറില്‍ ആണ് എന്ന്, പിന്നീടാണ് നിന്റെ പേര്‍ കൊടുത്തത്, അതാ നിന്നെ തന്നെ അങ്ങോട്ട് വിട്ടത്....ഏതായാലും Vaഴയുടെ vക്യതി കലക്കി...മ്യാവൂ.....
എത്രയൊക്കെ ശ്രമിച്ചാലും ഞാന്‍ വരില്ലാ ഈ നരകത്തില്‍ നിന്നും. ദയവായി വായേട്ടന്‍ എന്നെ നന്നാക്കാനും ശ്രമിക്കരുത്. ഞാനിവിടെ ലൂസിഫറിന്റെ വലം കൈ ആയി മാനം മര്യാധക്ക് ജീവിച്ചോട്ടെ.

വായേട്ടാ, നല്ല ഭാവന. ഇങ്ങനെതന്നെ എന്നുമാവട്ടെ.
hi said…
വാഴേ...ഇപ്പോള്‍ നരകത്തില്‍ ഇരുന്ന് ഇതെഴുതുമ്പോഴും എനിക്ക് ചിരി വരുന്നു. ആഗ്രഹിച്ചുപൊകുന്നു. അളിയനെ പോലെ ഒരാള്‍ ഇവിടെ കൂട്ടിനുണ്ടായിരുന്നെങ്കില്‍..
Jobin Daniel said…
ഓഹോ അങ്ങനെ ആണോ വാഴ ഭു‌മിയില്‍ മുളച്ചത്?

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു