Skip to main content

Posts

“ഇന്നലെ എന്റെ വിവാഹമായിരുന്നു” (രണ്ടാം ഭാഗം)

ഒരു ഭാവഭേദവും എന്റെ മുഖത്തെ ദംശിച്ചിട്ടില്ലാ എന്നാക്കിത്തീര്‍ത്ത് ഞാന്‍ ചോദിച്ചു... “അയ്യോ... ശരിക്കും എനിക്ക് ആളെ അങ്ങട് പെട്ടന്ന് മനസിലായില്ല കേട്ടോ..!!! ഓര്‍മ്മക്കൂട്ടില്‍ കണ്ടിട്ടുള്ള ആ ഫോട്ടോസുമായി ഒരു സാമ്യവുമില്ലാല്ലോ...” അയാള്‍ വാചാലനായി... “അത്... ഞാന്‍ പണ്ടെടുത്ത ഫോട്ടൊയാ... പിന്നെ ഞാനും ഇത്തിരി ഫോട്ടോഷോപ്പ് ബ്യൂട്ടിപാര്‍ലറില്‍ ഒക്കെ പോകുന്ന ആളാ...” എനിക്ക് ആ മുഖത്തേക്ക് നോക്കി നിന്നു സംസാരിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... അതിലും സുഖം ആ റോഡരികിലെ ഓടയില്‍ കൊഴുപ്പ് പരുവത്തില്‍ ഒഴുകാനാവാതെ കുമിഞ്ഞു കൂടി കിടന്നിരുന്ന ആ കറുത്തിരുണ്ട ദ്രാവകത്തിലേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു....!! അതിനിടയില്‍ ഞാന്‍ ചോദിച്ചു... ”അല്ലാ.. ഷമി എന്താ ഇവിടെ... ഇപ്പോള്‍...?“ അയാല്‍ വീണ്ടും പറഞ്ഞു തുടങ്ങി..” ഞാന്‍ ഇവിടെ..., എന്റെ ഒരു സുഹൃത്തിന് തേക്ക് വേണമെന്ന് പറഞ്ഞു... അപ്പോ അതിന്റെ കാര്യത്തിനായിട്ട് വന്നതാ.... അപ്പഴാ അറിഞ്ഞത് ഇയാള് ഇന്ന് വരുന്നു എന്ന്...!! പിന്നെ സുഹൃത്ത് എന്ന് പറഞ്ഞാല്‍ വെറുതേ ഒരു സുഹൃത്താണ്...” സുഹൃത്ത് എങ്ങനെയുള്ള സുഹൃത്താണെന്ന് ഞാന്‍ ചോദിച്ചില്ലാ... എന്നിട്ടു...

“ഇന്നലെ എന്റെ വിവാഹമായിരുന്നു...”

സഹൃദയരായ കലാസ്നേഹികളേ, നുണക്കഥയുടെ ലോകത്തിലെ എന്റെ ആദ്യ നുണകഥ ഞാ‍ന്‍ അഭിമാനപുരസരം ആരംഭിക്കട്ടെ. ഈ കഥയുടെ പേരാണ്: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” ഈ കഥയിലെ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവുരുമായോ... അബദ്ധവശാല്‍ ജനിച്ചവരുമായോ.... ഇനിയിപ്പോ, കഷ്ടകാലത്തിന് മരിച്ചിട്ടില്ലാത്തവരുമായോ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് തികച്ചും ഞങ്ങള്‍ കരുതികൂട്ടി ചെയ്തതാണ്. ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയ്യാല്‍ സദയം സഹിക്കുക. ഇനി ഞങ്ങള്‍ ആരംഭിക്കട്ടെ...: “ഇന്നലെ എന്റെ വിവാഹമായിരുന്നു.” - ഒന്നാം ഭാഗം. മുംബൈയുടെ ഒത്ത നടുഭാഗം....! അതായത്.... കുര്‍ളാ സ്റ്റേഷന്‍....!! തിരക്ക് പിടിച്ച റയില്‍‌വേ സ്റ്റേഷനില്‍ ആരുമില്ല. ഞാന്‍ ഒന്ന് അന്തിച്ചു... പിന്നെ മനസിലായി... 11.40 ന് പോകേണ്ട ട്രയിനിനായി 7.40 നേ വന്നാല്‍ പിന്നെ ആരാ കാണുക...!! ആരും കാണില്ല... അല്ല കാണരുത്....!! കാരണം ആരെങ്കിലും കണ്ടാല്‍ പിടിക്കും. ആരും കാണുന്നതിന് മുന്‍പ് നേത്രാവതിയുടെ ഏതെങ്കിലും ആളൊഴിഞ്ഞ മൂലയില്‍ കയറിപ്പറ്റണം. പക്ഷെ...., അതിന് ട്രയിനെവ്വിടെ...? പിന്നീട് ഞാനറിഞ്ഞു... മാക്സിമം ഒരു മണിക്കൂര്‍ മുന്‍പേ ട്രയിന്‍ വരുകയുള്ളു....

സ്നേഹപൂര്‍വ്വം നിന്റെ സ്വന്തം....

- അയാള്‍ അവള്‍ക്കായി എഴുതി - പ്രിയേ.., നീയെന്റെ അടുക്കല്‍ നിന്നും പോയിട്ട് ഇന്ന് രണ്ട് മാസം തികയുന്നു. എത്രയേറെ സഹിച്ചാണ് ഞാനീ രണ്ട് മാസങ്ങള്‍ കടത്തി വിട്ടത് എന്ന് നിനക്കറിയുമോ...? ഇനിയുമുണ്ട് പത്ത് മാസം നീ തിരിച്ചു വരാന്‍. നിന്നെ കാണാതെയുള്ള ഓരോ ദിവസവും ഓരൊ യുഗങ്ങള്‍ പോലെയാണ് എനിക്കിന്ന് തോന്നുന്നത്. എനിക്കറിയാം, ഞാന്‍ വേണ്ടാ എന്ന് പറഞ്ഞിരുന്നെങ്കില്‍ നീ ദുബായ് എന്ന മഹാനഗരത്തിലേയ്ക്ക് എന്നേയും വിട്ട് പോകില്ലായിരുന്നു. പക്ഷെ എനിക്കങ്ങനെ പറയാന്‍ കഴിയില്ലാല്ലോ... എന്നേക്കാള്‍ ഞാന്‍ സ്നേഹിക്കുന്ന നിന്റെ ഭാവി ഞാനെങ്ങനെ നശിപ്പിക്കും...! എന്തൊക്കെയായാലും, നിനക്കവിടെ സുഖമല്ലേ...? ഞാന്‍ നിന്റെ കൂടെയുണ്ട് അന്ന് ചിന്തിച്ചുകൊണ്ട് ജോലി ചെയ്യുക. അല്ല... ഞാന്‍ നിന്റെ കൂടെ തന്നെയുണ്ട്. വൈകുന്നേരങ്ങളിലാണ് നിന്റെ ഒരുപാട് ഓര്‍മ്മകള്‍ വരുന്നത്. നിന്നോടൊപ്പം കടല്‍തീരത്തെ കാറ്റ് കൊള്ളല്‍, തമാശകള്‍, പൊട്ടിച്ചിരികള്‍, മനസ്സ് കൊച്ചുകുട്ടികളുടേതുപോലെ ആവാറുണ്ടായിരുന്ന നിമിഷങ്ങള്‍. അതൊക്കെ പോട്ടെ..., നീ ഒന്നുമോര്‍ത്ത് വിഷമികേണ്ടതില്ല. നീ പറഞ്ഞതുപോലെ തന്നെ, ഞാനിവിടെ കല്യാണക്കാര്യം തകൃതിയായി ചിന്തിക്കുന്നുണ്ട്. നീ...

ഒരു ട്രെയിന്‍ യാത്ര

എര്‍ണാകുളം സൌത്ത് റയില്‍‌വേ സ്‌റ്റേഷന്‍. സമയം രാവിലെ 11.50. ബോംബെയ്ക്കുള്ള ട്രെയിന്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ഒന്ന് കൂകി വിളിച്ചു. പിന്നെ പതിയെ പതിയെ ഓടി തുടങ്ങി. ഞാന്‍ മുകളിലുള്ള എന്റെ ബര്‍ത്തിലേക്ക് ഒന്ന് കണ്ണോടിച്ചു. ആരൊക്കെയോ കുറെ ലഗേജുകള്‍ വച്ചിട്ടുണ്ട് അതില്‍. ഞാന്‍ അത് ആരുടെയാണ് എന്ന് തിരക്കി. ഒരു സഹയാത്രികന്റെ ആയിരുന്നത്. അത് ഒന്ന് മാറ്റിത്തരണമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഒന്ന് ദേഷ്യഭാവത്തില്‍ നോക്കി. പിന്നെ ലഗേജ് എടുത്ത് താഴെ സീറ്റിന്റെ അടിയില്‍ തിരുകി. ഞാന്‍ മുകളിലെ എന്റെ ബര്‍ത്തില്‍ വലിഞ്ഞു കയറി. ഒന്ന് കിടക്കണം. ആകെ കിട്ടിയ മൂന്ന് ദിവസത്തെ ലീവില്‍ ഒരുപാട് കറങ്ങി. ഒന്ന് കിടക്കാന്‍ സമയം കിട്ടുന്നത് ഇപ്പോഴാണ്. ഓടുന്ന വണ്ടിയുടെ കുലുക്കം കാര്യമാക്കാതെ ഞാന്‍ കണ്ണടച്ചു. പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. എന്തോ സ്വപ്നം കണ്ടാണ് ഞെട്ടിയെഴുന്നേറ്റത്.. ഹോ.. സന്ധ്യയായിരിക്കുന്നു. ഏതോ സ്റ്റേഷനില്‍ നിറുത്തിയിട്ടിരിക്കുകയാണ് ട്രെയിന്‍ . വിശപ്പ് വന്‍‌കുടലിനെ കാര്‍ന്ന് തിന്ന് തുടങ്ങിയിരിക്കുന്നതായി തോന്നുന്ന അവസ്ഥ. ഇറങ്ങി എന്തെങ്കിലും കഴിക്കാം. താഴേക്കിറങ്ങുന്നതിനിടയില്...