Skip to main content

Posts

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു...

പെണ്ണുകാണല്‍

വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി. എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”. വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചാ‍യ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്...

“ആത്മശാന്തിക്കായ്...”

അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍. ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാ‍ള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..? “എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്...

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ). കലാസ്നേഹികളെ, കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!! “കിളിക്കൂട്ടില്‍ കലപില കലപില” “...

എന്റെ ഒരു സൃഷ്‌ടി... (റ്റി.ബി. ഫ്രീ ഇന്‍ഡ്യ)

“റ്റി.ബി.ഫ്രീ ഇന്‍ഡ്യാ” ക്കയി ഞാന്‍ രൂപകല്പന ചെയ്ത ഒരു പോസ്റ്റര്‍....!!! “കമ്യൂണികേഷന്‍ ആര്‍ട്സി“ല്‍ നിന്നും കൊള്ളാം എന്നൊരു കമന്‍റും കിട്ടിയീരുന്നു....! എന്നാ‍ല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വച്ചേക്കാ‍മെന്ന് കരുതി ഇവിടെ ചേര്‍ക്കുന്നു...!! ഒരു ബ്ലോഗ് വാ‍യിച്ചതിന്റെ പശ്ചാത്തലത്തിലാണിത് ഇടുന്നത്.

ഒരു കൈപ്പിഴ

ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. ഇന്നു വരെ ഒരു വലിയ കൈപ്പിഴ എന്നില്‍ നിന്നും സംഭവിച്ചിട്ടില്ലാ. അല്ലെങ്കില്‍ തന്നെ, അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ. പലപ്പൊഴും മറ്റുള്ളവരുടെ തെറ്റുകള്‍ മനസിലാക്കി കൊടുത്ത് ശരിയാക്കുക പോലും ചെയ്തുവരുന്നത് ഞാനാണ്. അതിന്റേതായ സ്ഥാനം കമ്പനി തനിക്ക് തരുന്നുമുണ്ട്. അതുപോലെ സ്വന്തം ജോലി ഞാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാറുമില്ലാ. എന്തിനു വെറുതേ പ്രശ്നം തലയിലേറ്റണം..!!? പക്ഷെ ഇന്ന് ഇങ്ങനെയൊരു തെറ്റ്...!! രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണറിഞ്ഞത് ഇന്നലത്തെ പ്രൊഡക്ഷനില്‍ എന്തൊക്കെയോ ഡാമേജ് സംഭവിച്ചിരിക്കുന്നു എന്ന്. എങ്ങനെ, അങ്ങനെ സംഭവിച്ചു എന്ന് മനസിലാവുന്നില്ലാ. ങ്ഹാ... തന്റെ ജോലിയിലൊന്ന് ജൂണിയറെ കൊണ്ട് ചെയ്യിച്ചു...!! എന്നാലതിന്റെ ഉദ്ദേശം, ദുരുദ്ദേശം ആയിരുന്നുമില്ലാ. അവനും പഠിച്ചോട്ടെ എന്നു മാത്രമേ ഞാന്‍ കരുതിയുള്ളു. അതിപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നാരറിഞ്ഞു. ഇനിയവനെ കൊണ്ട് ഞാന്‍ എന്റെ ജോലി ചെയ്യിക്കില്ലാ. എവനെക്കൊണ്ടെന്നല്ലാ, ആരേകൊണ്ടും ഇല്ലാ..!!! എന്റെ ജോലി ഞാന്‍ തന്നെ ചെയ്യും. അല്ലെങ്കിലും ...

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!! ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്. എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ...