ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!! ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്. എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ...
v-കൃതിയാണ് ഞാന്‍.... എന്റെ കൃതികളും