Skip to main content

അവള്‍

ഹൊ.... പത്തര എന്നാണവള്‍ പറഞ്ഞത്... ഇതിപ്പോള്‍ പാതിരാകോഴി കൂവി. അവളെന്തേ വരാത്തത്...? ഇനിയിപ്പോ പിടിക്കപ്പെട്ടിരിക്കുമോ...? അതിരാവിലെ 3 മണിക്ക് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബാഗ്ലൂര്‍ വണ്ടിക്ക് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുനതാണ്. ഇനി വെറും രണ്ടു മണിക്കുര്‍ മാത്രം. ഈ കൂരിരുട്ടില്‍ എത്ര സമയമെന്ന് വച്ചാ കാത്തിരിക്കുക...!!

ഹോ... അതാ അവള്‍... കൈയില്‍ ഒരു ബാഗുമായി പതിയെ പതിയെ നടന്നു വരുന്നു... ഹൊ... സമാധാനമായി... ഇരുട്ട് ആയതിനാല്‍ തന്നെ അവളുടെ മുഖത്തെ ഭാവം കാണാന്‍ കഴിയുന്നില്ല... തന്നോടൊപ്പം ഒളിച്ചോടുന്നതിന്റെ സന്തോഷമോ... അതോ വീട്ടുകാരെ ഉപേക്ഷിച്ചു പോരുന്നതിന്റെ ദു:ഖമോ..... എന്തോ ചോദിക്കാന്‍ ഭാവിച്ച എന്റെ വാ അവള്‍ പൊത്തി. എന്നിട്ട് പോകാം എന്നര്‍ത്ഥത്തില്‍ കൈയില്‍ പിടിച്ച് വലിച്ചു.

അടുത്ത് എവിടെയോ പട്ടി കുരക്കുന്ന ശബ്ദം... അമാന്തിച്ചില്ലാ. അവളുടെ കൈ പിടിച്ച് ഓടി... ഇരുട്ടിലൂടെ ബസ് സ്റ്റാന്‍ഡിനെ ലക്ഷ്യമാക്കി. ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ചെന്നാണ് നിന്നത്. അവളെന്റെ പുറകെ തന്നെയുണ്ട്. വഴിവിളക്കുകള്‍ ഉള്ള ആ വഴിയിലെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞവളോട് പറഞ്ഞു... “വേഗം വാ...” എന്നാല്‍ എന്റെ ശബ്ദം പുറത്തേക്ക് വന്നില്ലാ എന്ന് ഞാനറിഞ്ഞു... കാരണം അതവളല്ലാ... അവളുടെ അമ്മയായിരുന്നു...!!

Comments

ഇക്കു said…
ഹ്ഹ്ഹ്...
കാലത്തിന്റെ ഓരൊ കാര്യം പറഞാല് അല്ലെ??
SUNISH THOMAS said…
ഇതൊരുമാതിരി.............
എനിക്കിഷ്ടമായില്ല!
തന്റെ മൊബൈലിലേക്ക് കണ്ണും നട്ട്, കാമ്മുകിയുടെ ഫോണ്‍ കോള്‍ കാത്തിരുന്ന് കാത്തിരുന്ന് അവസാനം വിളി വന്നപ്പോള്‍ അത് അവളുടെ അമ്മയായിരുന്നതും... അത് മനസിലാക്കാതെ “പറ ചക്കരെ” എന്ന് പറഞ്ഞതുമായ ഒരു സംഭവമായിരുന്നു ഈ കഥക്ക് പിന്നില്‍...!!
കനല്‍ said…
വേറെ ആരുടെയെങ്കിലും കൂടെ ഇറങ്ങിപോവാന്‍ നിന്ന ആ തള്ളയ്ക്കും ആളുമാറി...തള്ള വേലി ചാടിയാ..മോളു മതിലു ചാടും...
പാവം തള്ള...മോള്‍ക്ക് ഇനിയും ചാന്‍സൂണ്ട് , പക്ഷെ തള്ളയ്ക്കോ?

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു