Skip to main content

Posts

പെണ്ണുകാണല്‍

വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി. എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”. വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചാ‍യ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്...

“ആത്മശാന്തിക്കായ്...”

അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍. ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാ‍ള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..? “എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്...

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ). കലാസ്നേഹികളെ, കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!! “കിളിക്കൂട്ടില്‍ കലപില കലപില” “...

എന്റെ ഒരു സൃഷ്‌ടി... (റ്റി.ബി. ഫ്രീ ഇന്‍ഡ്യ)

“റ്റി.ബി.ഫ്രീ ഇന്‍ഡ്യാ” ക്കയി ഞാന്‍ രൂപകല്പന ചെയ്ത ഒരു പോസ്റ്റര്‍....!!! “കമ്യൂണികേഷന്‍ ആര്‍ട്സി“ല്‍ നിന്നും കൊള്ളാം എന്നൊരു കമന്‍റും കിട്ടിയീരുന്നു....! എന്നാ‍ല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വച്ചേക്കാ‍മെന്ന് കരുതി ഇവിടെ ചേര്‍ക്കുന്നു...!! ഒരു ബ്ലോഗ് വാ‍യിച്ചതിന്റെ പശ്ചാത്തലത്തിലാണിത് ഇടുന്നത്.

ഒരു കൈപ്പിഴ

ഞാന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. ഇന്നു വരെ ഒരു വലിയ കൈപ്പിഴ എന്നില്‍ നിന്നും സംഭവിച്ചിട്ടില്ലാ. അല്ലെങ്കില്‍ തന്നെ, അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ. പലപ്പൊഴും മറ്റുള്ളവരുടെ തെറ്റുകള്‍ മനസിലാക്കി കൊടുത്ത് ശരിയാക്കുക പോലും ചെയ്തുവരുന്നത് ഞാനാണ്. അതിന്റേതായ സ്ഥാനം കമ്പനി തനിക്ക് തരുന്നുമുണ്ട്. അതുപോലെ സ്വന്തം ജോലി ഞാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാറുമില്ലാ. എന്തിനു വെറുതേ പ്രശ്നം തലയിലേറ്റണം..!!? പക്ഷെ ഇന്ന് ഇങ്ങനെയൊരു തെറ്റ്...!! രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണറിഞ്ഞത് ഇന്നലത്തെ പ്രൊഡക്ഷനില്‍ എന്തൊക്കെയോ ഡാമേജ് സംഭവിച്ചിരിക്കുന്നു എന്ന്. എങ്ങനെ, അങ്ങനെ സംഭവിച്ചു എന്ന് മനസിലാവുന്നില്ലാ. ങ്ഹാ... തന്റെ ജോലിയിലൊന്ന് ജൂണിയറെ കൊണ്ട് ചെയ്യിച്ചു...!! എന്നാലതിന്റെ ഉദ്ദേശം, ദുരുദ്ദേശം ആയിരുന്നുമില്ലാ. അവനും പഠിച്ചോട്ടെ എന്നു മാത്രമേ ഞാന്‍ കരുതിയുള്ളു. അതിപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നാരറിഞ്ഞു. ഇനിയവനെ കൊണ്ട് ഞാന്‍ എന്റെ ജോലി ചെയ്യിക്കില്ലാ. എവനെക്കൊണ്ടെന്നല്ലാ, ആരേകൊണ്ടും ഇല്ലാ..!!! എന്റെ ജോലി ഞാന്‍ തന്നെ ചെയ്യും. അല്ലെങ്കിലും ...

മാറ്റങ്ങള്‍

ഒരു നാള്‍ അവള്‍ പോകുമെന്ന് എനിക്കറിയാമായിരുന്നു. അതിത്ര പെട്ടന്ന് ആവുമെന്നറിയില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ വന്നിരിക്കുന്നു, അതുപൊലെ അവരെല്ലാം പോകുകയും ചെയ്തു. ചിലര്‍ യാത്ര പോലും പറയാതെ..! എന്നാലും നാളേ മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എന്തേ ഞാന്‍ ചിന്തിക്കില്ലാത്തത്... മറ്റന്നാള്‍ അവളും പോകുമെന്ന്. സമയത്തിന്റെ തികവില്‍ മാറ്റങ്ങള്‍ അനിവാര്യമാണല്ലോ...!! ചിലപ്പോള്‍, ഞാന്‍ ചിന്തിക്കുന്നതു പോലെ അവരും - എന്നെ വിട്ടു പോയവര്‍ - ചിന്തിക്കുന്നുണ്ടാവും. അവര്‍ക്ക് താനും നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തിലാണല്ലോ. പലരേയും ഞാന്‍ ഇന്നു മറന്നിരിക്കുന്നു. അവര്‍ എന്നേയും മറന്നിട്ടുണ്ടാവും. ശരിയാണ്, മാറ്റങ്ങള്‍ അനിവാര്യം മാത്രമല്ല, പ്രകൃതിനിയമവുമാണ്. എന്തായാലും ഇന്ന് മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുകയാണ്. ഇവിടേയും ഞാന്‍ ചിന്തിക്കുന്നില്ല - അവളും പോകുമെന്ന്. ഇന്ന് എനിക്കൊരു ആത്മവിശ്വാസം, അവള്‍ പോകില്ലാ എന്ന്. അവളെന്നെ വിട്ടു പോകാന്‍ ഞാന്‍ അനുവധിക്കില്ലാ എന്ന്. അവള്‍ക്ക് വിട്ടു പോകാന്‍ ആവില്ലാ എന്ന്. മാറ്റങ്ങള്‍ അനിവാര്യമാവാം, പ്രകൃതിനിയമവുമാവാം ഒപ്പം മനുഷ...

ഒരു ദുബായ് സ്വപ്നം

കൂട്ടുകാരനില്‍ നിന്നാണ് ഞാനറിഞ്ഞത് ദുബായിലേയ്ക്കുള്ള ഒരു വേക്കന്‍സി വന്നിട്ടുണ്ട് എന്ന്. ഒരു പരിധിവരെ എല്ലാ മലയാളികളുടെയെല്ലാം സ്വപ്നമായ ദുബായ് എന്നു കേട്ടപ്പോള്‍ എനിക്കും ഉള്ളില്‍ ഒരു ആഗ്രഹം. ഒന്നുമല്ലേലും എനിക്കും ഇല്ലേ ആഗഹങ്ങളൊക്കെ...! പിറ്റേന്ന് ഓഫീസില്‍ നിന്നും ഒരു ബൈയോ-ഡേറ്റായും തയാറാക്കി 10-മണിക്ക് തന്നെ ഇന്‍റെര്‍വ്യൂന് ചെന്നു. തൃശൂര്‍ പൂരം ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, എനിക്കു തോന്നി ഇതായിരിക്കും തൃശൂര്‍ പൂരത്തിന്റെ തിരക്കെന്ന്. അത്രക്ക് ആള്‍ക്കൂട്ടമായിരുന്നു ഇന്‍റെര്‍വ്യൂ നടക്കുന്ന ആ പരിസരത്ത്. പുറകില്‍ നിന്നും ഞാനെത്തി നോക്കാന്‍ ഒരു വിഫലശ്രമം നടത്തി... ഓഫീസ് എവിടെയാണ് എന്നറിയാനായിരുന്നു ആ ശ്രമം. ആ ശ്രമത്തിന്റെ ഭാഗമായി ഒന്ന് മനസിലാക്കാന്‍ കഴിഞ്ഞു, ഇത് ഇപ്പറഞ്ഞ ഓഫീസിന്റെ വാതില്‍ അല്ല മറിച്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഗയിറ്റ് മാത്രമാണെന്ന്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. ഇരുന്നും നിന്നും, കീഴ്പ്പോട്ടും ആകാശത്തേക്കും നോക്കിയും സമയത്തെ കൊല്ലാന്‍ ശ്രമിച്ചു. അങ്ങനെ അവസാനം മൂന്ന് മണി ആയിക്കാണും, ഒരു തരത്തില്‍ അകത്ത് കയറി പറ്റി. അവ...