Skip to main content

Posts

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...

ഞാന്‍ നരകത്തിലേക്ക്.....!!!

ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടാ‍യിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന്‍ ജോസ്മോന്‍..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു...

പെണ്ണുകാണല്‍

വീട്ടുകാര്‍ തന്റെ കല്യാണം നടത്താനുള്ള തയാറെടുപ്പിലാണെന്നറിഞ്ഞതു മുതല്‍, അവള്‍ക്ക് നാണവും അതിലേറെ ചമ്മലും തോന്നി. അതേ, താന്‍ വിവാഹിതയാവുകയാണ്. അവള്‍ പകല്‍ സ്വപ്നങ്ങള്‍ക്കിരയായി തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ഭര്‍ത്താവിനെ കുറിച്ച്, തനിക്കു ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, തന്റെ സ്വന്തമാകുന്ന കുടുംബത്തെക്കുറിച്ച്, കുടുംബജീവിതത്തിലെ തമശകളെ കുറിച്ച്, ഭര്‍ത്താവിന്റെ ഇക്കിളിപ്പെടുത്തലുകളെക്കുറിച്ച്... ആ ചിന്തയില്‍നിന്നാവണം, അവളുടെ ശരീരത്തിലെവിടെയൊക്കയോ ഒരു കോരിത്തരിപ്പുണ്ടായി. എന്നാല്‍, അവള്‍ക്ക് പേടിയും തോന്നി. അയാളുടെ സ്വഭാവം എന്തായിരിക്കും..? അയാള്‍ കള്ള് കുടിക്കുമോ.., പുക വലിക്കുമോ..., തന്നെ ഉപദ്രവിച്ചേക്കുമോ..., അങ്ങനെ പലതും ചിന്തിച്ച് അവള്‍ നിര്‍വികാരമായി നെടുവീര്‍പ്പെട്ടു. എന്തായാലും നാളെ അയാള്‍ വരും, അവളെ “പെണ്ണു കാണാന്‍”. വീടിന്റെ പൂമുഖത്ത് ‘അദ്ദേഹം’ വന്നിരിപ്പുണ്ട്. അവള്‍ അറിഞ്ഞു. അവളില്‍ ഒരു വിറയല്‍ പടര്‍ന്ന് കയറി. പിന്നീട് നടന്നതെല്ലം ഒരു നാടകം പോലെ തോന്നി അവള്‍ക്ക് - ചാ‍യ കൊണ്ടുപോയി കൊടുക്കല്‍, പേര് എന്ത്.., പഠിപ്പ് എന്ത്ര.., ഇതിനൊക്കെ ഉത്തരം പറയുക... ഹോ.... ഇതൊക്കെ വല്ലാത്...

“ആത്മശാന്തിക്കായ്...”

അയാള്‍ മരിച്ചിട്ട് ഇന്ന് വര്‍ഷം ഒന്ന് തികയുന്നു. എന്നിട്ടും അയാളുടെ ആത്മാവ് ശാന്തി കിട്ടാതെ അലഞ്ഞ് നടക്കുകയാണ്. അയാളുടെ മരണാനന്തര ക്രിയകള്‍ ഒന്നും നടന്നിട്ടില്ലാ. അല്ലെങ്കില്‍ തന്നെ സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത അയാളുടെ മരണാനന്തരക്രിയകള്‍ ആര് ചെയ്യാന്‍. ഒഴിഞ്ഞ ശവക്കോട്ടപ്പറമ്പിലെ, സ്വന്തം ശവകുടീരത്തിനു മുകളില്‍ ഇരുന്നയാ‍ള്‍ ഓര്‍ത്തു... “തനിക്കാരെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍... അവര്‍ തന്‍റെ മരണാനന്തരക്രിയകള്‍ നടത്തിയിരുന്നെങ്കില്‍... തനിക്ക് ഈ ഭൂമിയില്‍ ഇങ്ങനെ ഗതികിട്ടാതലഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു...” അയാള്‍ക്ക് അരിശം തോന്നി. ശരിക്കും ഇത് മഹാ വൃത്തികെട്ട രീതി തന്നെ.. മരണാനന്തര ക്രിയകള്‍ നടത്തിയാല്‍ മാത്രമേ ശാന്തി കിട്ടുവത്രെ. അപ്പോള്‍ തന്നെ പോലെ ആരുമില്ലാത്തവര്‍ ആരും അങ്ങേ ലോകത്തെത്തിയിട്ടുണ്ടാവില്ലേ..? “എന്താടോ ഇങ്ങനെ ഇരുന്ന് ചിന്തിക്കുന്നത്..?” മൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ പിടിപെട്ട് മരിച്ച കാരണവര്‍ സ്വന്തം മണ്‍കൂനക്ക് മുകളിലിരുന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. അയാള്‍ തന്‍റെ സംശയം കാരണവരോട് തിരക്കി. കാരണവര്‍ പറഞ്ഞു, “ക്രിയകളിലൊക്...

കിളിക്കൂട്ടില്‍ കലപില കലപില

“മലയാളം ഒരു സാന്ത്വനം” കമ്യൂണിറ്റിയുടെ മുംബയ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ - 9ആം തിയതി ലതചേച്ചിയുടെ വീട്ടില്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ എഴുതി തുടങ്ങിയ നുണകഥയുടെ ആദ്യഭാഗം. പങ്കെടുത്തവര്‍: അമ്മക്കിളി (ലതചേച്ചി), ഉണ്ണിക്കിളി (ഉണ്ണിയേട്ടന്‍), സച്ചി-സച്ചിന്‍, സുര്‍-ജ് (സൂരജ്), പൂച്ച (വില്‍‌സണ്‍), പൂച്ചി (ബെന്‍സി), ലോലന്‍ (വിജില്‍), ലോലി (സിന്ധു), അശു (അശ്വതി), രഞ്ജി (രഞ്ജിത്), പിന്നെ ഞാന്‍ (വാഴ). കലാസ്നേഹികളെ, കഥ ആരംഭിക്കും മുന്‍പ് ഈ കഥയിലെ കഥയും കഥാപാത്രങ്ങളേയും കുറിച്ച് ചിലത് പറഞ്ഞോട്ടെ....! കഥ - അത് ഞാന്‍ തല്ലിക്കൂട്ടിയതാണെങ്കിലും സത്യത്തോട് സാമിപ്യം പുലര്‍ത്തുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് മനപൂര്‍വമായിരിക്കുമെന്ന് കരുതി വിട്ടുകളയുക...!! കഥാ-പാത്രങ്ങള്‍ - ഹാ...!! കഥയെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ...! പിന്നെ പാത്രങ്ങള്‍..., അത് കഥ നടക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ, അല്ലെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും വാടകക്ക് എടുത്തതോ, അതുമല്ലെങ്കില്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതോ ആവാം...! അതിനെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലാ...!! എന്നാലിനി കഥ തുടങ്ങാം....!!! “കിളിക്കൂട്ടില്‍ കലപില കലപില” “...