Skip to main content

അച്ച്ചന്‍

പണ്ട് പാപ്പനംകോട് പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലം കുതല്‍ പൌലോസിന് പള്ളിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വളര്‍ന്ന്, പിന്നീട് അച്ച്ചനാവായി മോഹം. വെള്ളയുടുപ്പൊക്കെ ഇട്ട്... നാട്ടുകാര്‍ക്കെല്ലാം നല്ല ഉപദേശങ്ങള്‍ നല്‍കി സമാധാനത്തിന്റെ സന്ദേശവുമായി നടക്കുന്ന അച്ച്ചന്‍. അവന്റെ മോഹങ്ങളെ അവന്‍ പിടിച്ചു നിറുത്തിയില്ലാ... അവന് വിശ്വാസമായിരുന്നു താനച്ച്ചനാവുമെന്ന്.

അങ്ങനെയാണ് പൌലോസ് പത്താം തരം കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേര്‍ന്നത്. ആദ്യത്തെ മൂന്ന് നാല് ആഴ്ച്ചകള്‍ എത്ര രസമായിരുന്നു. കളി ചിരി തമാശകള്‍.. ഇടക്ക് വല്ലപ്പോഴും ഓരോ ക്ലാസുകളും. പൌലോസ് സെമിനാരിയെ “സ്വര്‍ഗ്ഗം” എന്ന് വിളിച്ചു.

എന്നാല്‍ ആഴ്ച്ചകള്‍ മാ‍സങ്ങള്‍ക്ക് വഴി മാറി കൊടുത്തപ്പോള്‍ കളിയും ചിരിയും ഒക്കെ മാറി. പഠനവും പ്രാര്‍ത്ഥനയും മാത്രമായി. അതും പോരാഞ്ഞിട്ട്, ആരോടും മിണ്ടാന്‍ പാടില്ലാ, ഒരിടത്തും പോകാന്‍ പാടില്ലാ... ഹൊ... ഇതു വലിയ കഷ്ടം തന്നെ. ഇതെല്ലാം പോട്ടെന്ന് വയ്ക്കാം, ഈ സ്വര്‍ഗ്ഗത്തിലുമുണ്ട് ചില വെള്ളയുടുപ്പിട്ട പിശാചുക്കള്‍. അവരെക്കുറിച്ച് പൌലോസിന് ഓര്‍ക്കാന്‍ പോലും ഇഷ്ടമല്ല...!!! എന്തായാലും അങ്ങനെ ഒരു നാളില്‍, ആദ്യമായും അവസാനമായും സെമിനാരിയില്‍ നിന്നും മതില്‍ ചാടി.

ഇതെല്ലാം കഴിഞ്ഞിട്ട് ഇന്ന് ഒരു പാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പൌലോസ് ഇന്ന് സന്തോഷവാനാണ്. കാരണമുണ്ട്... പൌലോസ് ഇന്ന് പാപ്പനംകോട് ഇടവകയിലെ തന്നെ ഒരച്‌ഛനാണ്... നാലു കുട്ടികളുടെ അച്‌ഛന്‍.

Comments

Unknown said…
ജോസേ,
ജോസിന്റെ V - കൃതികള്‍ വായിച്ചു. നന്നായിട്ടുണ്ട്‌. അതോടൊപ്പം ജോസിന്റെ കുടുംബത്തെ കുറിച്ചുള്ള ബ്ലോഗും വായിച്ചു.
എല്ലാം സത്യം. ഒരു മക്കള്‍ക്കും മനസ്സിലാകാത്ത ഒരു പ്രതിഭാസം ആണ് "അമ്മ". ജോസിന്റെ അമ്മയെ പോലെ തന്നെ എന്റെ അമ്മയും ഒരു തയ്യല്‍ക്കാരി ആണ്. ഉറങ്ങാന്‍ പോകുമ്പോഴും ഉണരുമ്പൊഴുമ് എല്ലാം ഒന്നുകില്‍ തയ്യല്‍ മിഷന്റെ മുന്നില്‍ അല്ലെങ്കില്‍, ജാമ്ബവാന്റെ കാലത്തെ ഒരു കണ്ണതയുമ് വെച്ചു കൈ തയ്യല്‍ ചെയ്യുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്‌. ആ സ്നേഹം, ആ കഷ്ടപ്പാട്‌ അതിനെല്ലാം പകരം വെക്കാന്‍, എന്തുണ്ട്‌ നമ്മുടെ കയ്യില്‍. രോഗം വന്നാല്‍ മരുന്നു പോലും മേടിക്കാതെ, അതു കൂടി എനിക്കും അനീയനും വേണ്ടി, സ്വന്തം മക്കള്‍ക്ക് വേണ്ടി ചിലവു ചെയ്ത്‌, ഇന്നീപ്പോള്‍ രോഗങ്ങളുടെ ഒരു കൂടാരം ആയി മാറിയിരിക്കുന്നു എന്റെ അമ്മ.

എന്റെ അപ്പച്ചനും, ഒരു പുരാതാന, പ്രമുഖ കുടുംബത്തില്‍ നിന്നാണ്. പക്ഷേ പേരു മാത്രമേ ഉള്ളൂ ഇപ്പോള്‍. കുടുംബത്തിനു വേണ്ടി, മക്കള്‍ക്ക് വേണ്ടി ആ അപ്പച്ചനും ഇറങ്ങി തിരിച്ചു, കൂലിക്കു റബ്ബറ് വെട്ടാന്‍.. പറഞ്ഞു കൊണ്ടിരുന്നാല്‍ ഒത്തിരി ഉണ്ട്‌. ചുമ്മാ ജോസിന്റെ കുടുംബ പശ്ചാത്തലം കണ്ടു എന്റേതുമായി സാമ്യം ഉണ്ട്‌ എന്നു കണ്ടപ്പോള്‍ ഒന്നു കമന്റടിക്കാന്‍ കേറിയതാ..

എഴുതി കഴിഞ്ഞപ്പോള്‍ മനസ്സിനല്പം ഭാരക്കുറവ് തോന്നുന്നുണ്ട്‌.....
അപ്പോ വരട്ടെ..... ചിരിപ്പിക്കുക എല്ലാവരെയും.... നിങ്ങള്‍ക്ക് ചിരിക്കാന്‍ എപ്പോഴും ദൈവം അവസരം തരും...
ആഹാ അപ്പെ അങ്ങനെയാണു ജോസ് അഛന്‍ ആയതു. കൊള്ളാം.
ഞാനേതായാലും അച്ചനായിട്ടില്ലാ... (രണ്ടര്‍ത്ഥത്തിലും). 3 മാ‍സം സെമിനാരിയില്‍ പഠിക്കാന്‍ പോയ ഒരു ചെറിയ എക്സ്പീരിയന്‍സും... പിന്നെ അവിടുന്ന് ചാടിയതുമായ സംഭവമാണീ കഥക്ക് പിന്നിലെ തന്തു.

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന

അരാണവള്‍...?

അവള്‍ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്, അവള്‍ കരയുമ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോകുന്നത്. മാത്രമല്ല ഞാന്‍ കരഞ്ഞാല്‍ അവളുമുണ്ടാവും എന്നോടൊപ്പം കരയാന്‍. ഞാന്‍ ചിരിച്ചാല്‍ അവളുമുണ്ട് എന്നോടൊപ്പം ചിരിക്കാന്‍. സ്നേഹത്തിന്റെ പര്യായമാണവള്‍, എന്റെ സഹയാത്രിയാണവള്‍, എന്റെ കൂട്ടുകാരിയാണവള്‍, എന്റെ എല്ലാമാണവള്‍. ഞങ്ങളുടെ സ്നേഹത്തില്‍ ലോകം അസൂയപ്പെടുന്നുണ്ടെന്നു തോന്നുന്നു. ചിലപ്പോ‍ള്‍ ദൈവം പോലും എന്ന് തോന്നിപോകുന്നു... അതിനാലല്ലേ പലപ്പോഴും ഞങ്ങളെ രണ്ടു ദിശകളിലാക്കി വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. പള്ളിയങ്കണത്തില്‍, സക്രാരിമുന്നില്‍ അവള്‍ മുട്ടുകുത്തി നില്‍ക്കുന്നത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനാണ്. ഇന്ന് ഞാന്‍ വലിയവനാകുന്നതിനുള്ള കഠിനപ്രയത്നത്തിലാണ്. കാരണം നാളെ എന്ന നല്ല നാളില്‍ അവള്‍ക്ക് എല്ലാ സന്തോഷങ്ങളും നല്‍കാന്‍ എനിക്കു കഴിയണം എന്ന് ഞാനാഗ്രഹിക്കുന്നു. നാളെ ലോകത്തിന്റെ ചലനത്തില്‍ ഞാന്‍ അവളില്‍ നിന്നും ഏഴ് സാഗരങ്ങള്‍ക്കപ്പുറമായാലും അവള്‍ക്കെന്നെയോ, എനിക്കവളെയോ മറക്കാനാവില്ല. അല്ല... എന്തുക്കൊണ്ടാണിങ്ങനെ...? ഉത്തരത്തിനായി എനിക്ക് അധികം ചിന്തിക്കേണ്ടതില്ല. പത്ത് മാസം വയറ്റില്‍ ചു